Connect with us

Kerala

വാട്ടര്‍ ടാപ്പിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; കുറ്റിപ്പുറം സ്വദേശി പിടിയില്‍

42 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

Published

|

Last Updated

കരിപ്പൂര്‍ | കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത് പിടികൂടി. 42 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

വാട്ടര്‍ ടാപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ഇഷാഖ് ആണ് 834 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.