Connect with us

indo - pak border

അതിര്‍ത്തിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് മയക്ക് മരുന്ന് കടത്താന്‍ ശ്രമം

ഡ്രോണുകള്‍ ബി എസ് എഫ് വെടിവെച്ചിട്ടു

Published

|

Last Updated

അമൃതസര്‍ |  പഞ്ചാബിലെ ഇന്ത്യ- പാക്കിസ്ഥാന്‍ അതിര്‍ത്തി വഴി ഡ്രോണ്‍ ഉപയോഗിച്ച് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ബി എസ് എഫ്. അസാധാരണമായ ശബ്ദം കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രോണുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രോണുകള്‍ വെടിവച്ചിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഏഴ് പാക്കറ്റുകളിലായി മയക്കുമരുന്നുകള്‍ കണ്ടെത്തുകയായിരുന്നെന്ന് ബി എസ് എഫ് അറിയിച്ചു. മേഖലയിലെ സുരക്ഷ ശക്തമാക്കിയതായും ബി എസ് എഫ് കൂട്ടിച്ചേര്‍ത്തു.

 

 

 

Latest