Connect with us

Kerala

വിവാഹഭ്യര്‍ഥന നിരസിച്ചതിന് വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

കഴുത്തിന് മുറിവേറ്റ യുവതിയെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

കോഴിക്കോട് |  വിവാഹഭ്യര്‍ഥന നിരസിച്ചതിലുള്ള പകയില്‍ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയാണ് അതിക്രമത്തിന് ഇരയായത്. കൊടക്കല്ലില്‍ പെട്രോള്‍ പമ്പിന് സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33) ആണ് വീട്ടമ്മയെ അപായപ്പെടുത്താന്‍ ശ്രമിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് വീട്ടമ്മക്ക് നേരെ ആക്രമണം ഉണ്ടായത്. കഴുത്തിന് മുറിവേറ്റ യുവതിയെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തില്‍ ഷാള്‍ ഉള്ളതിനാലാണ് ആഴത്തില്‍ മുറിവേല്‍ക്കാതെ രക്ഷപ്പെട്ടത്. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു

 

Latest