students clash
മഹാരാജാസ് കോളജില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം
ഇന്നലെ അര്‍ധരാത്രിയാണ് യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുറഹ്മാനു കുത്തേറ്റത്
കൊച്ചി | എറണാകുളം മഹാരാജാസ് കോളജില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ അര്‍ധരാത്രിയാണ് യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുറഹ്മാനു കുത്തേറ്റത്.
അബ്ദുറഹ്മാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രറ്റേണിറ്റി- കെ എസ് യു പ്രവര്‍ത്തകരാണ് ക്യാംപസിനകത്ത്് കൊലപാതക ശ്രമം നടത്തിയതെന്ന് എസ് എഫ് ഐ ആരോപിച്ചു. എം ജി നാടകോത്സവ ത്തിന്റെ ഭാഗമായി ക്യാംപസിനകത്ത് നാടകപരിശീലനം നടക്കുന്നുണ്ടായിരുന്നു.
സംഘാടകച്ചുമതലയുടെ ഭാഗമായി അബ്ദുള്‍ നാസിറും എസ് എഫ് ഐ പ്രവര്‍ത്തകരും ക്യാംപസിലുണ്ടായിരുന്നു.
ഇതിനിടെയാണ് ഫ്രറ്റേണിറ്റി- കെ എസ് യു നേതാക്കളുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. കത്തി, ബിയര്‍ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ അബ്ദുള്‍ നാസിറിന്റെ വയറിനും കൈകാലു കള്‍ക്കും കുത്തേറ്റു. യൂണിറ്റ് കമ്മിറ്റി അംഗം അശ്വതിക്കും പരിക്കേറ്റു. പരിക്കേറ്റവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ക്യാംപസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ഭിന്നശേഷിക്കാരനായ അധ്യാപകനെ ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിനോദയാത്ര പോയപ്പോഴും ഫ്രറ്റേണിറ്റി നേതാവിന്റെ നേതൃത്വത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണു കൊലപാതക ശ്രമം എന്നാണു കരുതുന്നത്.