Kerala
കണ്ണൂര്‍ ചെറുപുഴയില്‍ മാതാവിനെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍
കാന്‍സര്‍ രോഗിയായ മാതാവിനെ പരിചരിക്കാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് യുവാവ് പോലീസിന് മൊഴി നല്‍കി.
കണ്ണൂര്‍| കണ്ണൂര്‍ ചെറുപുഴയില്‍ മാതാവിനെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍.
ഭൂദാനം സ്വദേശിയായ നാരായണിയെയാണ് മകന്‍ സതീശന്‍ കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
പരുക്കേറ്റ നാരായണി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാന്‍സര്‍ രോഗിയായ മാതാവിനെ പരിചരിക്കാന്‍ കഴിയാത്തതിനാലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് സതീശന്‍ പോലീസിന് നല്‍കിയ മൊഴി.
---- facebook comment plugin here -----