Connect with us

k surendran

വ്യാജഐഡ് കാര്‍ഡ്‌കേസ് അട്ടിമറിക്കാന്‍ ശ്രമം; കേന്ദ്ര ഏജന്‍സികളെ സമീപിക്കും: കെ സുരേന്ദ്രന്‍

വ്യാജ പ്രസിഡന്റായ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടി ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ ഐഡി കാര്‍ഡ് സൃഷ്ടിച്ച കേസ് അട്ടിമറിക്കാന്‍ സി പി എം കോണ്‍ഗ്രസ് ശ്രമമെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ സമീപിക്കും.

വി ഡി സതീശനും പിണറായി വിജയനും തമ്മില്‍ അന്തര്‍ധാര വ്യക്തമാണ്. എല്ലാ തെളിവുകളും ഉണ്ടായിട്ടും പ്രതികള്‍ ജാമ്യത്തില്‍ പോയത് പ്രോസിക്യൂഷന്റെ വീഴ്ചയാണ്. വ്യാജ പ്രസിഡന്റായ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടി ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.