Connect with us

National

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണ ശ്രമം; പിന്നില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍

അജ്ഞാതനായ ഒരാള്‍ ജയ്ശങ്കറിന്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്‍ന്ന് ഇന്ത്യന്‍ പതാക കീറിയെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി|കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനു നേരെ ലണ്ടനില്‍ ആക്രമണ ശ്രമം. ഖലിസ്ഥാന്‍ അനുകൂലികളാണ് ജയ്ശങ്കറിന്റെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ചത്. ലണ്ടനിലെ ഛതം ഹൗസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. അജ്ഞാതനായ ഒരാള്‍ ജയ്ശങ്കറിന്റെ കാറിന് നേരെ പാഞ്ഞടുക്കുന്നതും തുടര്‍ന്ന് ഇന്ത്യന്‍ പതാക കീറിയെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

ജയ്ശങ്കര്‍ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് പുറത്ത് ഖലിസ്ഥാന്‍ അനുകൂലികള്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജയ്ശങ്കര്‍ ലണ്ടനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് സന്ദര്‍ശനം.

 

 

Latest