Connect with us

International

യു എസില്‍ വിമാനം റാഞ്ചാന്‍ ശ്രമം; അക്രമിയെ സഹയാത്രികന്‍ വെടിവെച്ച് കൊന്നു

വിമാനം രാജ്യത്തിനു പുറത്തേക്ക് പറത്താനാണ് അക്രമി ആവശ്യപ്പെട്ടത്

Published

|

Last Updated

വാഷിങ്ടന്‍ |  കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വിമാനം റാഞ്ചാന്‍ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികന്‍ വെടിവച്ച് കൊലപ്പെടുത്തി. വിമാനം സാന്‍ പെഡ്രോയിലേക്കു പറക്കവെയാണ് സംഭവം

49കാരനായ പ്രതി യാത്രക്കാരെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ മൂന്നു യാത്രക്കാര്‍ക്ക് പരുക്കേറ്റു. യുഎസ് പൗരനായ അകിന്യേല സാവ ടെയ്ലര്‍ ആണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചതെന്നു ബെലീസ് പൊലീസ് കമ്മിഷണര്‍ ചെസ്റ്റര്‍ വില്യംസ് പറഞ്ഞു. ടെയ്ലറെ വെടിവച്ച യാത്രക്കാരനെ കമ്മിഷണര്‍ ചെസ്റ്റര്‍ വില്യംസ് പ്രശംസിച്ചു.

വിമാനം രാജ്യത്തിനു പുറത്തേക്ക് പറത്താനാണ് അക്രമി ആവശ്യപ്പെട്ടത്.പ്രതിയുടെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. വിമാനം ലാന്‍ഡ് ചെയ്തതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയായിരുന്നു