Connect with us

Kerala

വധശ്രമക്കേസ്: മൂന്നുപേര്‍ അറസ്റ്റില്‍

കോട്ടയം വൈക്കപ്രയാര്‍ സ്വദേശികളായ അനന്തു കാര്‍ത്തികേയന്‍, ജിത്തുരാജ്, അമല്‍ ഷാജി എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

കോട്ടയം | വധശ്രമക്കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കോട്ടയം തലയോലപ്പറമ്പില്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വൈക്കപ്രയാര്‍ സ്വദേശികളായ അനന്തു കാര്‍ത്തികേയന്‍, ജിത്തുരാജ്, അമല്‍ ഷാജി എന്നിവരാണ് അറസ്റ്റിലായത്.

സെപ്തംബര്‍ രണ്ടിന് രാത്രി എട്ടോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വടയാര്‍ സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

തലയോലപ്പറമ്പ് ടൗണ്‍ ഭാഗത്ത് രാത്രി സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ അക്രമി സംഘം ഹെല്‍മെറ്റും കമ്പി വടിയും മറ്റുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.