Connect with us

Kerala

വധശ്രമക്കേസ്: യുവാക്കള്‍ അറസ്റ്റില്‍

കവിയൂര്‍ ഞാലികണ്ടം ഇഞ്ചത്തടിയില്‍ വിഷ്ണു വിജയകുമാര്‍ (27), സുഹൃത്ത് കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് എം ജെ ജെബിന്‍ പോള്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

പത്തനംതിട്ട | യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ കേസില്‍ രണ്ടു പ്രതികളെ പിടികൂടി. കവിയൂര്‍ ഞാലികണ്ടം ഇഞ്ചത്തടിയില്‍ വിഷ്ണു വിജയകുമാര്‍ (27), സുഹൃത്ത് കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് എം ജെ ജെബിന്‍ പോള്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

നെടുമ്പ്രം പൊടിയാടി ഉണ്ടപ്ലാവ് തുണ്ടിയില്‍ ഐശ്വര്യ വീട്ടില്‍ പങ്കു എന്ന് വിളിക്കുന്ന വിഷ്ണു എസ് നായര്‍ (27)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ പ്രതിയാണ് വിഷ്ണു വിജയകുമാര്‍. പുളിക്കീഴ് തിരുവല്ല പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നാലു കേസുകളില്‍ പ്രതിയാണ് ജെബിന്‍.

വിഷ്ണു എസ് നായരും സുഹൃത്ത് പ്രമോദ് എസ് പിള്ളയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, പ്രതികള്‍ അസഭ്യം വിളിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചുവെന്നാണ് കേസ്. വിഷ്ണു വിജയകുമാറിനെയും ജെബിനെയും ആക്രമിച്ചെന്ന് കാട്ടിയുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ ആദ്യം പുളിക്കീഴ് പോലീസ് കേസെടുത്തിരുന്നു. അതില്‍ വിഷ്ണു എസ് നായരും പ്രമോദ് എസ് പിള്ളയും പ്രതികളായിരുന്നു. ഇരു കേസുകളിലുമായി നാലുപേരും റിമാന്‍ഡിലായി. പുളിക്കീഴ് പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് സംഘത്തില്‍ എസ് ഐ. സതീഷ് കുമാര്‍, എ എസ് ഐ. പ്രബോധചന്ദ്രന്‍, എസ് സി പി ഒ. മനോജ്, സി പി ഒ. അലോഖ് എന്നിവരാണുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.