Connect with us

Pathanamthitta

കൊലപാതകശ്രമം; പ്രതിയെ അറസ്റ്റില്‍

തെളിവെടുപ്പില്‍ സംഭവം നടന്ന വീടിനു മുന്‍വശം റോഡുവക്കിലെ പുല്ലുകള്‍ക്കിടയില്‍ നിന്നും കത്തി പോലീസ് കണ്ടെടുത്തു

Published

|

Last Updated

കോഴഞ്ചേരി |  കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്തില്‍ അയിരൂര്‍ കൈതക്കോടി സ്വദേശിയെയും സുഹൃത്തിനെയും കൊലപെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. മലയാലപ്പുഴ താഴം രഞ്ജിത്ത് ഭവനം വീട്ടില്‍ രഞ്ജിത്ത് (37) ആണ് പിടിയിലായത്. അയിരൂര്‍ കൈതക്കോടി പുതിയകാവ് പാറക്കാലായില്‍ വീട്ടില്‍ നിന്നും ആറന്മുള ഐക്കര അനിലിന്റെ വക സരോവരം വീട്ടില്‍ വാടകക്ക് താമസിക്കുന്ന ശിവകുമാര്‍ (49), സുഹൃത്ത് ഷിബു എന്നിവര്‍ക്ക് ഞായറാഴ്ച്ച സന്ധ്യക്കാണ് കത്തികൊണ്ടുള്ള കുത്തേറ്റത്.

ശിവകുമാറും ഷിബുവും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പില്‍ സംഭവം നടന്ന വീടിനു മുന്‍വശം റോഡുവക്കിലെ പുല്ലുകള്‍ക്കിടയില്‍ നിന്നും കത്തി പോലീസ് കണ്ടെടുത്തു. പോലിസ് ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ മുഹ്സിന്‍ മുഹമ്മദ് , സി പി ഓമാരായ ശ്രീജിത്ത് ,രതീഷ് ,അനന്തു ,വിപിന്‍രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Latest