Connect with us

Idukki

ജപ്തി നടക്കുന്നതിനിടെ ആത്മഹത്യാ ശ്രമം; വീട്ടുടമയായ സ്ത്രീ ആശുപത്രിയില്‍

നെടുംകണ്ടം ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

ഇടുക്കി | ജപ്തി നടക്കുന്നതിനിടെ, വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. ഇടുക്കി നെടുംകണ്ടത്താണ് സംഭവം.

ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്ഷിക്കാനെത്തിയ എസ് ഐ ക്കും വനിതാ പോലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ് ഐ. ബിനോയി, വനിതാ സിവില്‍ ഓഫീസര്‍ അമ്പിളി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ 1056, 0471 2552056).

 

 

Latest