Kerala
ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടു,പ്രതിക്കായി അന്വേഷണം ഊര്‍ജിതം
ചെക്ക് ഷര്‍ട്ടും കാവി മുണ്ടും ധരിച്ച വ്യക്തിയാണ് തട്ടികൊണ്ടുപോകാനായി ശ്രമം നടത്തിയത്.

എറണാകുളം | എറണാകുളം പിറവത്ത് റോഡില്‍ നില്‍ക്കുകയായിരുന്ന ഒമ്പതു വയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം.അക്രമിയുടെ കൈയ്യില്‍ നിന്നും പെണ്‍കുട്ടി ഓടിരക്ഷപ്പെട്ടു.
ചെക്ക് ഷര്‍ട്ടും കാവി മുണ്ടും ധരിച്ച വ്യക്തിയാണ് തട്ടികൊണ്ടുപോകാനായി ശ്രമം നടത്തിയത്. പ്രതിയെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
പ്രതിയുടെ കൈയ്യില്‍ നിന്നും ഓടിരക്ഷപ്പെട്ട ശേഷം പെണ്‍കുട്ടി പ്രദേശത്തെ നാട്ടുകാരോട് വിവരം പറയുകയായിരുന്നു.
---- facebook comment plugin here -----