Connect with us

Kerala

കൊച്ചി വിമാനത്താവളത്തില്‍ ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് 1.35 കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

റിയാദില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

Published

|

Last Updated

കൊച്ചി|കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 1.35 കിലോ സ്വര്‍ണം പിടിച്ചെടുത്ത് കസ്റ്റംസ്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയിലാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.

റിയാദില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ രണ്ട് തങ്കക്കട്ടികളായാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചത്. വിപണിയില്‍ 99.84 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest