Connect with us

National

വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; യാത്രക്കാരന്‍ കസ്റ്റഡിയില്‍

എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന്‍ ശ്രമം നടത്തിയതിന് പിന്നാലെ തന്നെ എയര്‍ലൈന്‍ അധികൃതര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം നടത്തി യാത്രക്കാരന്‍. സംഭവത്തിന് പിന്നാലെ മണികണ്ഠന്‍ എന്ന യാത്രക്കാരനെ അറസ്റ്റു ചെയ്തു. ഇയാളെ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥര്‍ക്ക് വിമാനത്തിലെ ജീവനക്കാര്‍ കൈമാറുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ ഇന്‍ഡിഗോ 6ഇ 6341 വിമാനത്തിലാണ് സംഭവം. എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന്‍ ശ്രമം നടത്തിയതിന് പിന്നാലെ തന്നെ എയര്‍ലൈന്‍ അധികൃതര്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതോടെയാണ് ചെന്നൈ വിമാനത്താവളത്തിലെത്തുമ്പോള്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്. സംഭവത്തില്‍ ഇന്‍ഡിഗോ അധികൃതര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടന്നുവരികയാണ്.

 

 

 

---- facebook comment plugin here -----

Latest