Connect with us

Kerala

ഇന്ത്യൻ ഭരണ ഘടനയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം: സ്പീക്കർ എ എൻ ഷംസീർ

കേരളീയ മുസ്ലിം സമൂഹം കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ രാജ്യത്ത് മതേതരത്വവും സമാധാനവും സംരക്ഷിക്കാൻ നില കൊണ്ടിട്ടുണ്ടെന്നും സ്പീക്കർ

Published

|

Last Updated

കൊയിലാണ്ടി | ഇന്ത്യൻ ഭരണഘടനയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും ചെറുത്ത് തോൽപ്പിക്കണമെന്നും സ്പീക്കർ എ എൻ ഷംസീർ. സയ്യിദ് അലി ബാഫഖി തങ്ങളെ ആദരിച്ചു കൊണ്ടുള്ള ആദരവ് മഹാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളീയ മുസ്ലിം സമൂഹം കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ രാജ്യത്ത് മതേതരത്വവും സമാധാനവും സംരക്ഷിക്കാൻ നില കൊണ്ടിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശം നൽകുന്നുണ്ട്. ഈ ഭരണഘടന സംരക്ഷിക്കാൻ എല്ലാവരും തയ്യാറാവണമെന്നും സ്പീക്കർ പറഞ്ഞു.

ഭരണഘടനയെ തകർക്കുന്ന തരത്തിലുള്ള വൈകൃതങ്ങൾ ഉണ്ടാകുമ്പോഴും ആത്യന്തികമായി രാജ്യം നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ രാജ്യത്ത് മതേതരത്വം നിലനിർത്താൻ മുസ്ലിം സമൂഹം നിലകൊണ്ടുവെന്നും സ്പീക്കർ ഓർമിച്ചു.

കഴിഞ്ഞ ആറു പതിറ്റാണ്ട് കാലം മർകസ് സ്ഥാപനങ്ങളുടെയും സമസ്തയുടെയും മുസ്ലിം സമൂഹത്തിന്റെയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച സയ്യിദ് അലി ബാഫഖി തങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരവാണ് ഇപ്പോൾ നൽകിയതെന്നും സ്പീക്കർ പറഞ്ഞു.

Latest