Connect with us

Kerala

ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമം മൂന്നാം ദിനവും ലക്ഷ്യം കണ്ടില്ല; ദൗത്യം നാളെയും തുടരും

ആന ഉള്‍ക്കാട്ടിലായതിനാല്‍ ഇന്ന് മയക്കുവെടിവെയ്ക്കാന്‍ കഴിയില്ലെന്നു സിസിഎഫ് . കെസ് ദീപ അറിയിച്ചു

Published

|

Last Updated

മാനന്തവാടി |  വയനാട് മാനന്തവാടിയിലിറങ്ങിയ ആളെക്കൊല്ലി ആനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം മൂന്നാം ദിവസവും ലക്ഷ്യം കണ്ടില്ല. ആന ഉള്‍ക്കാട്ടിലായതിനാല്‍ ഇന്ന് മയക്കുവെടിവെയ്ക്കാന്‍ കഴിയില്ലെന്നു സിസിഎഫ് . കെസ് ദീപ അറിയിച്ചു. മണ്ണുണ്ടി വനമേഖലയില്‍ നിന്നും ആനയെ വെടിവെക്കാന്‍ കഴിയില്ലെന്നും ആന ചെമ്പകപ്പാറ ഭാഗത്തേക്ക് മാറുകയാണെന്നും ദൗത്യസംഘം അറിയിച്ചു. അതേ സമയം ആനയെ രാത്രിയിലും നിരീക്ഷിക്കും.

കുങ്കിയാനകള്‍ ഉള്‍പ്പെടെയുള്ള ദൗത്യസംഘം അടുത്ത് എത്തുമ്പോഴേക്കും ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങുന്നതാണ് വെല്ലുവിളി. ദൗത്യം നാളെയും തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്നതിനനുസരിച്ചാണ് നീക്കം. വനംവകുപ്പില്‍നിന്നും 15 പേരും പോലീസില്‍നിന്ന് മൂന്ന് സംഘവുമാണ് ദൗത്യസംഘത്തിലുള്ളത്. ആനയെ പിടികൂടാത്തതില്‍ ദൗത്യസംഘത്തിന്റെ വാഹനങ്ങള്‍ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു.

 

Latest