National
റഷ്യയില്‍ സൈനിക സേവനത്തിന് നിര്‍ബന്ധിക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങി
റഷ്യ-ഉക്രൈന്‍ സംഘര്‍ഷ മേഖല ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന് വിദേശ മന്ത്രാലയം.

ന്യൂഡല്‍ഹി | റഷ്യയില്‍ ജോലിക്കായെത്തി സൈനിക സേവനത്തിന് നിര്‍ബന്ധിക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം. റഷ്യന്‍ സൈന്യത്തില്‍ സഹായികളായി ചേര്‍ത്തവരെ ഉടന്‍ വിട്ടയക്കാന്‍ റഷ്യന്‍ അധികൃതരോട് മന്ത്രാലയം അഭ്യര്‍ഥിച്ചു.
റഷ്യ-ഉക്രൈന്‍ സംഘര്‍ഷ മേഖല ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന് വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. ജോലി ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് എത്തിയ ഇന്ത്യക്കാരെ യുദ്ധത്തിന് അയക്കുന്നതായാണ് റിപോര്‍ട്ട്.
12 ഇന്ത്യക്കാര്‍ റഷ്യന്‍ യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ വാഗ്‌നര്‍സേനയില്‍ ചേര്‍ന്ന് അധിനിവേശ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ നിര്‍ബന്ധിക്കുന്നതായാണ് വിവരം.
---- facebook comment plugin here -----