Kerala
ആറ്റിങ്ങല്‍ സംഭവം; കുട്ടിയോടും കോടതിയോടും മാപ്പ് ചോദിച്ച് വനിതാ പോലീസുകാരി
തിരുവനന്തപുരം | ആറ്റിങ്ങല്‍ സംഭവത്തില്‍ മാപ്പ് ചോദിച്ച് വനിതാ പോലീസുകാരി. എട്ട് വയസുകാരിയെ മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ ചെയ്ത സംഭവത്തിലാണ് കുട്ടിയോടും കോടതിയോടും നിരുപാധികം മാപ്പ് ചോദിച്ചത്. ചെറിയ കുട്ടിയോടുള്ള പിങ്ക് പോലീസുകാരിയുടെ പെരുമാറ്റം കടുത്ത വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.
അതേസമയം, സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് ജി ജയചന്ദ്രന്‍ പറഞ്ഞു. കുട്ടി ഞെട്ടലില്‍ നിന്ന് ഇനിയും മുക്തയായിട്ടില്ല. കേസുമായി മുന്നോട്ട് പോകുമെന്നും പിതാവ് വ്യക്തമാക്കി.
---- facebook comment plugin here -----