Connect with us

Uae

എ ടി എമ്മിൽ എയർ ഇന്ത്യക്ക് ആകർഷക പവലിയൻ

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് 240-ലധികം ആഴ്ച വിമാന സർവീസുകൾ നടത്തുന്നു.

Published

|

Last Updated

ദുബൈ | നാളെ ദുബൈയിൽ ആരംഭിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും പങ്കെടുക്കും. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ (മെയ് ഒന്ന് വരെയാണ് എ ടി എം. ഹാൾ എട്ടിലെ ഏഷ്യ പവലിയനിലെ 7290, 7295 എന്നീ ബൂത്ത് നമ്പറുകളിൽ രണ്ട് എയർലൈനുകളുടെയും ഉന്നത ഉദ്യോഗസ്ഥരെത്തും.

രണ്ട് എയർലൈനുകളുടെയും പുതിയ മാറ്റം പ്രതിഫലിപ്പിക്കുന്നതിനായി പവലിയൻ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. അറേബ്യൻ ട്രാവൽ മാർക്കറ്റ് ആഗോള യാത്രക്കും ടൂറിസം വളർച്ചക്കും ഒരു കവാടമാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ബിസിനസ് സാധ്യതകൾ തുറക്കുന്നു.
പവലിയനിൽ ആകർഷകമായ വെർച്വൽ റിയാലിറ്റി സോൺ ഉണ്ടായിരിക്കും.

അവിടെ സന്ദർശകർക്ക് എയർ ഇന്ത്യയുടെ അത്യാധുനിക എ 350 വിമാനത്തിനുള്ളിൽ പ്രവേശിക്കാനും അതിന്റെ മുൻനിര സൗകര്യം പര്യവേഷണം ചെയ്യാനും കഴിയും. നവീകരിച്ച 787-9 ഡ്രീംലൈനറിന്റെയും എ321 ക്യാബിനുകളുടെയും പ്രദർശനങ്ങൾ വേറെ.

രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഘോഷമായ “ടെയിൽസ് ഓഫ് ഇന്ത്യ’യിൽ അതിഥികൾക്ക് മുഴുകാൻ കഴിയും. ഇന്ത്യയുടെ വൈവിധ്യവും രുചികരവുമായ പാചകരീതിയുടെ ദൃശ്യാനുഭവം അതിഥികൾക്ക് വാഗ്ദാനം ചെയ്യുന്ന എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനത്തിലെ പാചക മികവിനെ എടുത്തുകാണിക്കുന്ന ആകർഷകമായ ഡിജിറ്റൽ ഡിസ്‌പ്ലേ “ഗൗർമയർ’ വിഭാഗം അവതരിപ്പിക്കുന്നു.

എയർ ഇന്ത്യ ഇപ്പോൾ 45 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെയും 43 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്നു. അതേസമയം എയർ ഇന്ത്യ എക്‌സ്പ്രസ് 38 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളെയും 17 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളെയും കൂട്ടി യോജിപ്പിക്കുന്നു.

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് 240-ലധികം ആഴ്ച വിമാന സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും പുതിയ യുഗത്തെ നിർവചിക്കുന്ന ദർശനം, സർഗാത്മകത, സിനർജി എന്നിവ അനുഭവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ സംയുക്ത പവലിയൻ തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്.

Latest