Connect with us

attukal ponkala

ആറ്റുകാൽ പൊങ്കാലക്ക് തുടക്കം

രാവിലെ 10.30നായിരുന്നു അടുപ്പുവെട്ട്.

Published

|

Last Updated

തിരുവനന്തപുരം | പണ്ടാര അടുപ്പിൽ തീ പകർന്നതോടെ ആറ്റുകാല പൊങ്കാലക്ക് തുടക്കമായി. ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ആറ്റുകാൽ ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറി. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറി. സഹമേൽശാന്തി ക്ഷേത്രത്തിന് മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് തീ പകർന്നു. ഇതോടെയാണ് പൊങ്കാലക്ക് തുടക്കമായത്.

രാവിലെ 10.30നായിരുന്നു അടുപ്പുവെട്ട്. പൊങ്കാല മഹോത്സവത്തിന് സമാപനമായാണ് തിരുവനന്തപുരത്തെ ആറ്റുകാൽ പൊങ്കാല നടത്തുന്നത്. വനിതകൾ ഇന്നലെയോടെ തലസ്ഥാനത്തെത്തി പൊങ്കാലക്ക് അടുപ്പ് കൂട്ടാൻ സ്ഥലം പിടിച്ചിരുന്നു. സംസ്ഥാനത്ത് അകത്തുംപുറത്തുമായി ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാലക്ക് വേണ്ടി തലസ്ഥാനത്തെത്തിയത്.

നഗരത്തിൻ്റെ തെരുവുകളുടെ ഇരുവശവും താത്കാലിക അടുപ്പുകൂട്ടിയാണ് സ്ത്രീകൾ പൊങ്കാലയിടുന്നത്. ഇതിനായി കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സ്ത്രീകൾ സ്ഥലം പിടിച്ചിരുന്നു. ഉച്ചക്ക് രണ്ടരക്കാണ് നിവേദ്യം. പണ്ടാര അടുപ്പിൽ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ജനങ്ങൾ തയ്യാറാക്കിയ നിവേദ്യങ്ങളിലും തീർഥം പകരും.

Latest