attukal ponkala
ആറ്റുകാൽ പൊങ്കാല: തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം
ചൊവ്വ രാത്രി എട്ട് വരെ ഗതാഗത നിയന്ത്രണമുണ്ടാകും.
തിരുവനന്തപുരം | ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ തിങ്കൾ ഉച്ചക്ക് രണ്ട് മുതൽ ചൊവ്വ രാത്രി എട്ട് വരെ ഗതാഗത നിയന്ത്രണമുണ്ടാകും. നഗരാതിർത്തിയിൽ ഹെവി വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ മുതലായവ പ്രവേശിക്കുന്നതിനോ റോഡുകളിൽ നിർത്തിയിടാനോ അനുവദിക്കില്ല. ഫുട്പാത്തുകളിൽ അടുപ്പുകൾ കൂട്ടരുത്. പൊങ്കാല അടുപ്പുകൾക്കു സമീപം വാഹനങ്ങൾ നിർത്തിയിടരുത്.
ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന കിള്ളിപ്പാലം- പാടശേരി- ആറ്റുകാൽ ബണ്ട്റോഡ്, അട്ടക്കുളങ്ങര- മണക്കാട്- മാർക്കറ്റ് റോഡ്, അട്ടക്കുളങ്ങര- വലിയപള്ളി റോഡ്, കമലേശ്വരം- വലിയപള്ളി റോഡ്, കൊഞ്ചിറവിള – ആറ്റുകാൽ റോഡ്, ചിറമുക്ക് – ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം – അട്ടക്കുളങ്ങര റോഡ്, അട്ടക്കുളങ്ങര- ഈഞ്ചക്കൽ റോഡ്, വെട്ടിമുറിച്ച കോട്ട –പടിഞ്ഞാറേകോട്ട റോഡ്, മിത്രാനന്ദപുരം – ശ്രീകണ്ഠേശ്വരം, പഴവങ്ങാടി – സെൻട്രൽ തിയറ്റർ റോഡ്, പഴവങ്ങാടി – എസ് പി ഫോർട്ട് ഹോസ്‌പിറ്റൽ റോഡ്, മേലേ പഴവങ്ങാടി – പവർഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക്– വഞ്ചിയൂർ റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവർ ബ്രിഡ്ജ് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂർക്കടവ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
വാഹനങ്ങൾ കരമന– കൽപാളയം മുതൽ നിറമൺകര പെട്രോൾ പമ്പ് ഭാഗം വരെ റോഡിന്റെ ഒരു വശത്തായും കോവളം-കഴക്കൂട്ടം ബൈപ്പാസ് സർവീസ് റോഡുകളിലും പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എൽ ബി എസ് എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട്, നിറമൺകര എൻ എസ് എസ് കോളേജ് ഗ്രൗണ്ട്, പാപ്പനംകോട് എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട്, തിരുവല്ലം ബി എൻ വി ഹൈസ്കൂൾ, തൈക്കാട് സംഗീത കോളേജ്, പി ടി സി ഗ്രൗണ്ട്, ടാഗോർ തിയറ്റർ, എൽ എം എസ് കോമ്പൗണ്ട്, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, യൂനിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, യൂനിവേഴ്സിറ്റി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാം.
ആറ്റിങ്ങൽ ഭാഗത്തുനിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങൾ ഉൾപ്പടെയുള്ള ഹെവി വാഹനങ്ങൾ കഴക്കൂട്ടത്തു നിന്നും ബൈപ്പാസ് റോഡ് വഴിയും ശ്രീകാര്യം- കേശവദാസപുരം– പട്ടം വഴുതക്കാട്– പൂജപ്പുര വഴിയും പേരൂർക്കട ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ഊളൻപാറ- ശാസ്തമംഗലം– ഇടപ്പഴിഞ്ഞി– പൂജപ്പുര വഴിയും പോകണം. വെഞ്ഞാറമ്മൂട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കേശവദാസപുരം– പട്ടം– വഴുതക്കാട്– പൂജപ്പുര വഴിയാണ് പോകേണ്ടത്. നെയ്യാറ്റിൻകര ഭാഗത്തു നിന്നും കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലരാമപുരം- വിഴിഞ്ഞം ബൈപ്പാസ് റോഡ് വഴി പോകണം. പൊങ്കാല കഴിഞ്ഞ് ആറ്റിങ്ങൽ, കൊല്ലം വെഞ്ഞാറമൂട്, കിളിമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈഞ്ചക്കൽ- ചാക്ക– കഴക്കൂട്ടം വെട്ടുറോഡ് ഭാഗം പോകണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങൾക്കും: 9497930055, 9497987002, 9497990005.