Connect with us

Ongoing News

എക്സ് പ്ലാറ്റ്‌ഫോമില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ ചെയ്യാം

ഐഒഎസ്, ആന്‍ഡ്രോയിഡ്, മാക്, പിസി എന്നിവയില്‍ ഓഡിയോ വീഡിയോ കോളിങ് ഫീച്ചര്‍ പ്രവര്‍ത്തിക്കുമെന്ന് മസ്‌ക് വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| ട്വിറ്റര്‍ എക്‌സ് ആയി പേരു മാറിയതിനു പിന്നാലെ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് മാറുകയാണ്. ഇപ്പോള്‍ ഇലോണ്‍ മസ്‌കിന്റെ എക്സ്  പ്ലാറ്റ്‌ഫോമില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും. നേരത്തെ എക്സ് സിഇഒ ലിന്‍ഡ യാക്കരിനോ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നതായി ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയത്. ഐഒഎസ്, ആന്‍ഡ്രോയിഡ്, മാക്, പിസി എന്നിവയില്‍ ഓഡിയോ വീഡിയോ കോളിങ് ഫീച്ചര്‍ പ്രവര്‍ത്തിക്കുമെന്ന് മസ്‌ക് വ്യക്തമാക്കി.

വാട്സ്ആപ്പ് പോലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനിലാകും എക്സിലെ വീഡിയോ കോളിങ്ങ് ഫീച്ചറും പ്രവര്‍ത്തിക്കുക. കൂടാതെ ട്വിറ്ററിനെ പൂര്‍ണമായി മാറ്റ് എക്സ് എന്ന പ്ലാറ്റ്‌ഫോമാക്കി മാറ്റി.
പുതിയ ഫീച്ചറുകള്‍ ഡയറക്ട് മെസേജ് (ഡിഎം) മെനുവില്‍ ലഭ്യമാകുമെന്നും വീഡിയോ കോളിംഗ് ഓപ്ഷന്‍ മുകളില്‍ വലത് കോണിലായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഫേസ്ബുക്ക് മെസഞ്ചര്‍, വാട്ട്സ്ആപ്പ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളുടേതിന് സമാനമായിരിക്കും പുതിയ ഡിഎം മെനുവിന്റെ രൂപകല്‍പന. പുതിയ ഓഡിയോ, വീഡിയോ കോളിംഗ് ഫീച്ചറുകള്‍ വരും ആഴ്ചകളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെയ്‌സ്ബുക്കിലേതു പോലെ വലിയ പോസ്റ്റുകള്‍, യുട്യൂബിലേതു പോലെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, പരസ്യവരുമാനത്തിന്റെ ഓഹരി വെരിഫൈഡ് ഉപയോക്താക്കളുമായി പങ്കിടല്‍ കൂടാതെ ഉപയോക്താക്കള്‍ക്ക് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം എന്നിവയും എക്സ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ചിരുന്നു.

 

 

 

---- facebook comment plugin here -----

Latest