Connect with us

Kerala

ഓഡിയോ ക്ലിപ്പ് പുറത്ത്; കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണത്തിന് നിര്‍ദേശവുമായി ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് പ്രകടമാക്കി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഡിയോ ക്ലിപ്പ് പുറത്ത്. എ ഐ സി സി സംഘടനാ കാര്യ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായിരിക്കുന്നത്. ആറ്റിങ്ങലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചാണ് നീ നേരിട്ട് ചെയ്യേണ്ടതെന്ന രീതിയില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, ഓഡിയോ ക്ലിപ്പ് വ്യാജമാണെന്ന് ചെന്നിത്തല പ്രതികരിച്ചു.

അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ഇതിനിടെയാണ്് സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തിന് അനുയായികള്‍ക്ക് നിര്‍ദേശം നല്‍കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരിക്കുന്നത്്. അതേസമയം സംഭവത്തില്‍ ചെന്നിത്തലക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ സി വേണുഗോപാലിന്റെ അനുയായികള്‍ രംഗത്തെത്തിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest