MYANMAR
ആങ് സാങ് സൂചിയുടെ ശിക്ഷാ കാലാവധി പകുതിയായി കുറച്ചു
നേരത്തേ വിധിച്ച നാല് വര്‍ഷത്തെ തടവ് ശിക്ഷ രണ്ട് വര്‍ഷമായി കുറച്ചു

യംഗൂണ്‍ | സൈന്യത്തിനെതിരെ കലാപാഹ്വാനം നടത്തിയതിനും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും മ്യാന്‍മര്‍ വിമോചന പ്രവര്‍ത്തക ആങ് സാന്‍ സൂചിക്ക് നേരത്തേ വിധിച്ച നാല് വര്‍ഷത്തെ തടവ് ശിക്ഷ രണ്ട് വര്‍ഷമായി കുറച്ചു. ഇതടക്കം പതിനൊന്നോളം കുറ്റങ്ങള്‍ സൂചിക്കെതിരെ ചുമത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് സൈനിക അട്ടിമറി നടത്തി സൂചിയെ സ്ഥാനഭ്രഷ്ടയാക്കിയിരുന്നു. അന്ന് മുതല്‍ തടവിലാണ് സൂചി. ഇതിന് പിന്നാലെ ഔദ്യോഗി രഹസ്യ നിയമലംഘനത്തിനും അനധികൃതമായി വാക്കി ടോക്കികള്‍ ഇറക്കുമതി ചെയ്തതിനടക്കം വിവിധ കേസുകള്‍ ഇവര്‍ക്കെതിരെ രേഖപ്പെടുത്തിയിരുന്നു. ഈ കേസുകളില്‍ സൈന്യം രണ്ട് വര്‍ഷത്തെ തടവിനും കൊവിഡ് നിയമലംഘനത്തിന് രണ്ട് വര്‍ഷത്തെ തടവും വിധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇവരുടെ ശിക്ഷ രണ്ട് വര്‍ഷമായി കുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.