aung san suu kyi
ആംഗ് സാന്‍ സൂകിക്ക് മൂന്ന് കേസുകളില്‍ നാല് വര്‍ഷം തടവ് ശിക്ഷ
വാക്കി ടോക്കി കൈവശം വെച്ചതിനാണ് രണ്ട് വര്‍ഷത്തെ ജയില്‍. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് മറ്റൊരു രണ്ട് വര്‍ഷത്തെ ശിക്ഷ.

യാങ്കൂണ്‍ | മ്യാന്‍മര്‍ വിമോചന നേതാവ് ആംഗ് സാന്‍ സൂകിക്ക് സൈനിക കോടതി നാല് വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. മൂന്ന് കുറ്റങ്ങളിലാണ് ശിക്ഷ. ഒരു ഡസനോളം കുറ്റങ്ങള്‍ സൂകിക്കെതിരെ സൈനിക ഭരണകൂടം ചുമത്തിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് സൈന്യം ഭരണം പിടിച്ചെടുത്തത്. അന്ന് മുതല്‍ 76കാരിയായ സൂകി തടവിലായിരുന്നു. പുതിയ ശിക്ഷയില്‍ വാക്കി ടോക്കി കൈവശം വെച്ചതിനാണ് രണ്ട് വര്‍ഷത്തെ ജയില്‍. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് മറ്റൊരു രണ്ട് വര്‍ഷത്തെ ശിക്ഷ.
പുറത്തുനിന്നുള്ള ആര്‍ക്കും പ്രവേശനമില്ലാത്ത കോടതിയിലാണ് സൂകിയുടെ വിചാരണ പുരോഗമിക്കുന്നത്. 100 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.