Connect with us

Ongoing News

ഓസീസിനെ എട്ട് വിക്കറ്റിന് വീഴ്ത്തി; ദക്ഷിണാഫ്രിക്ക ഫൈനലില്‍

2022-23 ലോകകപ്പ് ഫൈനലില്‍ ആസ്‌ത്രേലിയയോടേറ്റ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായി ഈ വിജയം.

Published

|

Last Updated

ദുബൈ | നിലവിലെ ചാമ്പ്യന്മാരായ ആസ്‌ത്രേലിയയുടെ കുതിപ്പിന് വിരാമമിട്ട് വനിതാ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍. ഓസീസിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക കലാശക്കളിക്ക് അര്‍ഹത നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 17.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. 48 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന അന്നേകെ ബോഷ് ആണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. നായകന്‍ ലോറ വോള്‍വാര്‍ഡ് 37 പന്തില്‍ 42 റണ്‍സെടുത്തു.

2022-23 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയായിരുന്നു ആസ്‌ത്രേലിയ ഹാട്രിക് കിരീടം സ്വന്തമാക്കിയത്. അന്നത്തെ തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായി ദക്ഷിണാഫ്രിക്കയുടെ ഈ വിജയം.

വനിതാ ടി20 ക്രിക്കറ്റില്‍ ആസ്‌ത്രേലിയക്കെതിരെ കളിച്ച 11 കളികളില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയവും വനിതാ ടി20 ലോകകപ്പിലെ ആദ്യ ജയവുമാണിത്. 2009നുശേഷം നടന്ന ഏഴ് വനിതാ ടി20 ലോകകപ്പുകളില്‍ ആറിലും ഓസീസ് കിരീടം ചൂടിയപ്പോള്‍ ഒരു തവണ മാത്രമാണ് ഫൈനലില്‍ തോറ്റത്. അവസാനം നടന്ന മൂന്ന് ലോകകപ്പുകളിലും ചാമ്പ്യന്മാരായ ആസ്‌ത്രേലിയ 2010, 2012, 2014 വര്‍ഷങ്ങളിലും കിരീടം ചൂടിയിരുന്നു.

 

Latest