Connect with us

Ongoing News

ആവേശപ്പോരില്‍ ഓസീസ് ജയം

അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് സന്ദര്‍ശകര്‍ കരസ്ഥമാക്കിയത്.

Published

|

Last Updated

ഗുവാഹത്തി | ഇന്ത്യ മുന്നോട്ടുവച്ച വന്‍ സ്‌കോറിലേക്ക് പതറാതെ പൊരുതിയ ആസ്‌ത്രേലിയക്ക് ടി20 പരമ്പരയിലെ മൂന്നാം അങ്കത്തില്‍ ആവേശ ജയം. അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് സന്ദര്‍ശകര്‍ കരസ്ഥമാക്കിയത്. ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റ ആസ്‌ത്രേലിയയുടെ വമ്പന്‍ തിരിച്ചുവരവു കൂടിയായി ഇത്. സ്‌കോര്‍: ഇന്ത്യ- നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് ന്ഷ്ടത്തില്‍ 222. ആസ്‌ത്രേലിയ-225/5.

48 പന്തില്‍ 104ലേക്ക് കുതിച്ചെത്തിയ ഗ്ലെന്‍ മാക്‌സ്വെലിന്റെ കരുത്തുറ്റ ബാറ്റിംഗാണ് ആസ്‌ത്രേലിയക്ക് ജയം സമ്മാനിച്ചത്. മാക്‌സ്വെലിനെ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിഫലമായി. ട്രാവിസ് ഹെഡ് 18 പന്തില്‍ 35ഉം മാത്യു വേഡ് 16 പന്തില്‍ പുറത്താകാതെ 28ഉം റണ്‍സെടുത്തു. ഇന്ത്യക്കായി രവി ബിഷ്‌ണോയ് രണ്ടും അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.

നേരത്തെ, റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 57 പന്തില്‍ 123 റണ്‍സാണ് ഗെയ്ക്വാദ് വാരിക്കൂട്ടിയത്. സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 39ഉം തിലക് വര്‍മ 24ല്‍ 31ഉം റണ്‍സെടുത്തു. ആസ്‌ത്രേലിയക്കായി കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ജേസണ്‍ ബെഹ്‌റന്‍ഡോഫ്, ആരോണ്‍ ഹാര്‍ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.