Connect with us

twenty 20 world cup

ട്വന്റി 20 ലോകകപ്പില്‍ ആസ്‌ത്രേലിയക്ക് വിജയത്തുടക്കം

ദക്ഷിണാഫ്രിക്കയെ മറികടന്നത് അവാസന ഓവറില്‍

Published

|

Last Updated

അബുദാബി |  ട്വന്റി 20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആസ്‌ത്രേലിയക്ക് വിജയത്തുക്കം. ബൗളര്‍മാരുടെ പറുദീസയായ വിക്കറ്റില്‍ ദക്ഷിണാഫ്രിക്ക വിയര്‍ത്ത് നേടിയ 118 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് അവസാന ഓവറിലെ നാലാം പന്തിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടത്. ഒരുഘട്ടത്തില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് വന്‍ തകര്‍ച്ച നേരിട്ടതില്‍ നിന്നാണ് ഓസീസ് തിരിച്ചുവന്നത്. പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ ഡേവിഡ് വാര്‍ണര്‍ (14), ആരോണ്‍ ഫിഞ്ച് (0), മിച്ചല്‍ മാര്‍ഷ് (11) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ഓസിസനായി സ്്മിത്ത് 35ഉം സ്‌റ്റോയിനിസ് 24ഉം റണ്‍സ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 36 പന്തില്‍ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 40 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രമിന് മാത്രമാണ് ഓസീസ് ബൗളിങ് നിരക്കെതിരേ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ടെമ്പ ബാവുമയെ (12) നഷ്ടമായി. പിന്നാലെ മൂന്നാം ഓവറില്‍ റാസ്സി വാന്‍ഡെര്‍ ദസ്സനും (2) മടങ്ങി. ഹെയ്സല്‍വുഡെറിഞ്ഞ അഞ്ചാം ഓവറില്‍ മോശം ഷോട്ടിന് ശ്രമിച്ച ക്വിന്റണ്‍ ഡിക്കോക്കിന്റെ ബാറ്റില്‍ തട്ടി പന്ത് വിക്കറ്റിലേക്ക് വീണതോടെ ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയും തുടങ്ങി. പുറത്താകുമ്പോള്‍ ഏഴു റണ്‍സായിരുന്നു ഡിക്കോക്കിന്റെ സമ്പാദ്യം.

എട്ടാം ഓവറില്‍ ഹെയ്ന്റിച്ച് ക്ലാസെനെ (13) പുറത്താക്കി പാറ്റ് കമ്മിന്‍സും വരവറിയിച്ചു. പിന്നാലെ 14-ാം ഓവറില്‍ ആദം സാംപയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡേവിഡ് മില്ലര്‍ (16) വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ മാര്‍ക്രം മാത്രമായി. എന്നാല്‍ 18-ാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മാര്‍ക്രമിനെ മാക്സ്വെല്ലിന്റെ കൈയിലെത്തിച്ചതോടെ പ്രോട്ടീസിന്റെ പ്രതീക്ഷ അവസാനിച്ചു. ഡ്വെയ്ന്‍ പ്രെറ്റോറിയസ് (1), കേശവ് മാഹാരാജ് (0), ആന്റിച്ച് നോര്‍ക്യ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.ഓസീസിനായി ഹെയ്സല്‍വുഡും ആദം സാംപയും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

 

Latest