International
ഓസ്‌ട്രേലിയക്ക് മൂന്നക്കം പോലും കടക്കാനായില്ല; ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം
ആദ്യമായിട്ടാണ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് മൂന്നക്കം കാണാതെ പുറത്താവുന്നത്.
നാഗ്പൂര്‍| ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് വിജയം. ഇന്നിങ്സിനും 132 റണ്‍സിനുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ കേവലം 91 റണ്‍സിന് പുറത്തായി.
ആദ്യമായിട്ടാണ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് മൂന്നക്കം കാണാതെ പുറത്താവുന്നത്. 1959ല്‍ കാണ്‍പൂരില്‍ 105 റണ്‍സിന് പുറത്തായതാണ് ഇതിന് മുമ്പത്തെ ഏറ്റവും ചെറിയ സ്‌കോര്‍.
ആര്‍.അശ്വിന്റെ ബൗളിങ്ങാണ് ഓസീസ് നിരയെ തകര്‍ത്തത്. രണ്ടാം ഇന്നിങ്‌സില്‍ 12 ഓവറില്‍ അഞ്ച് വിക്കറ്റാണ് അശ്വിന്‍ നേടിയത്. ആദ്യ ഇന്നിങ്സില്‍ മൂന്നു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകള്‍ വീതം എടുത്തു. അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. ഓസീസ് നിരയില്‍ 51 പന്തില്‍ 25 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് മാത്രമാണ് പുറത്താകാതെ പിടിച്ചുനിന്നത്.