Connect with us

Qatar World Cup 2022

വ്യാഴവട്ടത്തിനിടെ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ആസ്ത്രേലിയ

ആദ്യ പകുതിയിൽ തന്നെ ലീഡ് നേടാൻ ആസ്ത്രേലിയക്ക് സാധിച്ചു.

Published

|

Last Updated

ദോഹ | ടുണീഷ്യക്കെതിരായ ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ആസ്‌ത്രേലിയക്ക് ജയം. 12 വർഷത്തിന് ശേഷമാണ് ആസ്ത്രേലിയ ലോകകപ്പിൽ ഒരു ജയം സ്വന്തമാക്കുന്നത്. ആദ്യ പകുതിയിൽ തന്നെ ലീഡ് നേടാൻ ആസ്ത്രേലിയക്ക് സാധിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം.

23ാം മിനുട്ടിലാണ് മിച്ചൽ ഡ്യൂക്ക് ഓസീസിനായി ഗോൾ നേടിയത്. ഹെഡറിലൂടെയായിരുന്നു ഗോൾ. പ്രതിരോധത്തിലൂന്നിയാണ് ആസ്ത്രേലിയ കളിച്ചത്. ടുണീഷ്യ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോളാക്കാനായില്ല. ഗോളടിച്ച ശേഷം ശക്തമായ പ്രതിരോധമാണ് ആസ്ത്രേലിയ മുന്നോട്ടുവെച്ചത്. ഇതോടെ പ്രിക്വാർട്ടർ സാധ്യത ആസ്ത്രേലിയ സജീവമാക്കി.

Latest