Connect with us

International

യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് ഓസ്‌ട്രേലിയ

നേരത്തെ ഫ്രാന്‍സും ജര്‍മനിയും യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Published

|

Last Updated

കാന്‍ബെറ| റഷ്യയ്ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തുന്ന യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ഓസ്‌ട്രേലിയ. നേരത്തെ ഫ്രാന്‍സും ജര്‍മനിയും യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വന്തം ആയുധങ്ങള്‍ അയക്കുകയാണോ അതോ ആയുധങ്ങള്‍ സമാഹരിക്കാന്‍ നാറ്റോ വഴി ധനസഹായം നല്‍കുകയാണോ ചെയ്യുക എന്ന കാര്യം വ്യക്തമല്ല. സൈനികരെ യുക്രൈനിലേക്ക് അയക്കില്ലെന്നാണ് ഓസ്‌ട്രേലിയയുടെ നിലപാട്.

ഞാന്‍ ഇപ്പോള്‍ പ്രതിരോധ മന്ത്രിയുമായി സംസാരിച്ചെന്നും യുഎസ്, യുകെ ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച് ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാ പിന്തുണയും നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. റഷ്യയുടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സൈബര്‍ സുരക്ഷാ സഹായവും ഓസ്‌ട്രേലിയ വാഗ്ദാനം ചെയ്തിട്ടുണ്ട്.

മസ്‌ക് പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളും അറിയിച്ചു. യുക്രൈന് ഉപരിതല മിസൈലുകളും ആന്റി-ടാങ്ക് ആയുധങ്ങളും നല്‍കുമെന്നാണ് ജര്‍മനി അറിയിച്ചത്. 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 ‘സ്റ്റിംഗര്‍’ ഉപരിതല മിസൈലുകളും യുക്രൈനിലേക്ക് അയക്കുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സംഘര്‍ഷ മേഖലകളിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കുന്ന ദീര്‍ഘകാല നയത്തില്‍ നിന്നുള്ള വലിയ മാറ്റമാണ് ഈ നീക്കം. നേരത്തെ റഷ്യയ്‌ക്കെതിരായ ഉപരോധത്തെ ജര്‍മനി പിന്തുണച്ചിരുന്നു.