Connect with us

rajkot od1

മൂന്നാം ഏകദിനത്തില്‍ ആസ്‌ത്രേലിയക്ക് വിജയം

ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ നാലുവിക്കറ്റ് ബോളിംഗ് പ്രകടനമാണ് കങ്കാരുക്കള്‍ക്ക് തുണയായത്.

Published

|

Last Updated

രാജ്‌കോട്ട് | ആസ്‌ത്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് പരാജയം. 66 റണ്‍സിനാണ് ഓസീസിന്റെ ജയം. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ നാലുവിക്കറ്റ് ബോളിംഗ് പ്രകടനമാണ് കങ്കാരുക്കള്‍ക്ക് തുണയായത്.

പത്ത് ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്താണ് മാക്‌സ്വെല്‍ നാല് വിക്കറ്റ് കൊയ്തത്. ജോഷ് ഹാസില്‍വുഡ് രണ്ട് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്‌സ് 49.4 ഓവറില്‍ 286 റണ്‍സിലൊതുങ്ങി.

ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ രോഹിത് ശര്‍മയുടെയും (57 ബോളില്‍ 81 റണ്‍സ്) വിരാട് കോലിയുടെയും (56) അര്‍ധ സെഞ്ചുറി പാഴായി. ശ്രേയസ് അയ്യര്‍ 48ഉം രവീന്ദ്ര ജഡേജ 35ഉം റണ്‍സെടുത്തു. ഓസീസ് ബാറ്റിംഗ് നിരയില്‍ ഡേവിഡ് വാര്‍ണര്‍ (56), മിച്ചല്‍ മാര്‍ഷ് (96), സ്റ്റീവന്‍ സ്മിത്ത് (74), മാര്‍നസ് ലബുഷെന്‍ (72) എന്നിവര്‍ അര്‍ധ ശതകം നേടി. പരമ്പര നേരത്തേ ഇന്ത്യ നേടിയിരുന്നു.

Latest