Connect with us

australian team vist pakistan

പാക്കിസ്ഥാനില്‍ ഏറെ സുരക്ഷിതരെന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍

26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്‌ത്രേലിയ പാക്കിസ്ഥാനില്‍ കളിക്കാനെത്തിയത്‌

Published

|

Last Updated

ഇസ്ലാമാബാദ് പാകിസ്ഥാനില്‍ പര്യടനം നടത്തുന്ന തങ്ങള്‍ ഏറെ സുരക്ഷിതരാണെന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. മുതിര്‍ന്ന താരവും ഓസീസ് വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് സുരക്ഷയില്‍ സംതൃപ്തി അറിയിച്ചത്.

ഞങ്ങള്‍ക്കായി ഒരുപാട് പേര്‍ പണിയെടുക്കുന്നുണ്ട്. ഞങ്ങളുടെ സുരക്ഷാസംഘത്തെയും അതില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെയും ഞങ്ങള്‍ വിശ്വസിക്കുന്നു. പാകിസ്ഥാനില്‍ ഞങ്ങള്‍ വറെ സുരക്ഷിതരാണ്- സ്മിത്ത് പറഞ്ഞു.

പൂര്‍ണ സുരക്ഷിതത്വം തോന്നുന്നുവെന്നും ഞങ്ങളുടെ കാര്യങ്ങള്‍ വളരെ കൃത്യമായി പി സി ബി ശ്രദ്ധിച്ചുവെന്നും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞു. ഇവിടെ എത്തുമ്പോള്‍ തന്നെ സുരക്ഷ അധികമായിരുന്നു. ഞങ്ങള്‍ വിമാനത്തില്‍ നിന്നിറങ്ങി നേരത്തെ ഹോട്ടലിലെത്തി. ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇത്രയധികം പ്രൊഫഷണലുകള്‍ക്കിടയില്‍ നില്‍ക്കുന്നതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഏറെ സുരക്ഷിതത്വം തോന്നുന്നു- കമ്മിന്‍സ് പറഞ്ഞു.

മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും ഒരു ടി-20യുമാണ് പര്യടനത്തില്‍ ഉള്ളത്. ഏപ്രില്‍ അഞ്ചിന് പര്യടനം അവസാനിക്കും.24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയ പാകിസ്താനിലേക്ക് പര്യടനം നടത്തുന്നത്.

 

---- facebook comment plugin here -----

Latest