International
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ബൊപ്പണ്ണ-എബ്ഡന്‍ കൂട്ടുകെട്ട് ക്വാര്‍ട്ടറില്‍
ബൊപ്പണ്ണ ആദ്യമായാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്
മെല്‍ബണ്‍ | ഇന്ത്യന്‍ ടെന്നീസ് വെറ്ററന്‍ താരം രോഹന്‍ ബൊപ്പണ്ണ- ഓസ്ട്രേലിയന്‍ പങ്കാളി മാത്യു എബ്ഡന്‍ കൂട്ടുകെട്ട് ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡിന്റെ വെസ്ലി കൂള്‍ഹോഫ്, ക്രൊയേഷ്യയുടെ നിക്കോള മെക്റ്റിക് സഖ്യത്തെ തകര്‍ത്താണ് ഇരുവരുടേയും മുന്നേറ്റം. ഒരു മണിക്കൂറും 43 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 7-6, 7-6നായിരുന്നു ജയം.
ബൊപ്പണ്ണ ആദ്യമായാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. അടുത്ത റൗണ്ടില്‍ ഇരുവരും അര്‍ജന്റീനിയന്‍ സഖ്യമായ മാക്‌സിമോ ഗോണ്‍സാലസ്-ആന്ദ്രേസ് മൊള്‍ട്ടെനി സഖ്യത്തെ നേരിടും. മൂന്നാം റൗണ്ടില്‍ ജാക്‌സണ്‍ വിത്രോ, നഥാനിയല്‍ ലാമോണ്‍സ് സഖ്യത്തിനെതിരെ 7-6(5), 36, 76(5) എന്ന സ്‌കോറിന് മിന്നും വിജയത്തോടെയാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.