Connect with us

Ongoing News

ആസ്‌ത്രേലിയന്‍ ഓപണ്‍; ക്വാര്‍ട്ടറിലേക്കു കുതിച്ച് കാര്‍ലോസ് അല്‍കാരസ്

സെര്‍ബിയയുടെ മിയോമിര്‍ കെക്മാനോവികിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് രണ്ടാം സീഡായ അല്‍കാരസിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

Published

|

Last Updated

മെല്‍ബണ്‍ | ആസ്‌ത്രേലിയന്‍ ഓപണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ച് സ്‌പെയിന്‍ യുവതാരം കാര്‍ലോസ് അല്‍കാരസ്. സെര്‍ബിയയുടെ മിയോമിര്‍ കെക്മാനോവികിനെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് രണ്ടാം സീഡായ അല്‍കാരസിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. സ്‌കോര്‍: 6-4, 6-4, 6-0.

ഇതാദ്യമായാണ് അല്‍കാരസ് ആസ്‌ത്രേലിയന്‍ ഓപണ്‍ ക്വാര്‍ട്ടറിലെത്തുന്നത്. പോരാട്ടം ഒരു മണിക്കൂര്‍, 49 മിനുട്ട് നീണ്ടു. മത്സരത്തിലെ മൂന്നാം ഗെയിമില്‍ തന്നെ ബ്രേക്കെടുത്ത് അല്‍കാരസ് താളം കണ്ടെത്തി. രണ്ടാം സെറ്റില്‍ ഇരു താരങ്ങളും തങ്ങളുടെ സെര്‍വുകള്‍ നിലനിര്‍ത്തി മുന്നേറിയെങ്കിലും ഏഴാം ഗെയിം ബ്രേക്ക് ചെയ്ത അല്‍കാരസ് രണ്ട് സെറ്റിന്റെ നിര്‍ണായക ലീഡ് കരസ്ഥമാക്കി. മൂന്നാം സെറ്റില്‍ സ്‌പെയിന്‍ താരത്തിന്റെ അപ്രമാദിത്വമാണ് കണ്ടത്.

ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വെറേവാണ് ക്വാര്‍ട്ടറില്‍ അലകാരസിന്റെ എതിരാളി.

Latest