Connect with us

International

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മിക്സഡ് ഡബിള്‍സില്‍ സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലില്‍

സൂപ്പര്‍ ടൈ ബ്രേക്കറിലാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം.

Published

|

Last Updated

മെല്‍ബണ്‍| ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍. സെമിയില്‍ മൂന്നാം സീഡായ ഗ്രേറ്റ് ബ്രിട്ടന്റെ നീല്‍ സ്‌കുപ്സ്‌കി-അമേരിക്കയുടെ ഡെസിറേ ക്രാവ്സിക്ക് ജോഡിയെ 7-6, 6-7 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെടുത്തിയത്.

സൂപ്പര്‍ ടൈ ബ്രേക്കറിലാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. സാനിയയുടെ വിടവാങ്ങല്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്.

 

---- facebook comment plugin here -----

Latest