Connect with us

australian open

ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടം നൊവാക് ദ്യോകോവിച്ചിന്

ദ്യോകോവിച്ചിന്റെ പത്താം ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടമാണിത്.

Published

|

Last Updated

മെല്‍ബണ്‍ | ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടം നൊവാക് ദ്യോകോവിച്ചിന്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്റ്റെഫാനോസ് സിസിപാസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ദ്യോകോവിച്ചിന്റെ പത്താം ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടമാണിത്.

മൂന്ന് സെറ്റുകളിലും മേധാവിത്വം പുലര്‍ത്തിയാണ് സെര്‍ബിയയുടെ ദ്യോകോവിച്ച് കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ സെറ്റ് 6- 3 എന്ന സ്‌കോറിന് ജയിച്ചപ്പോള്‍ രണ്ടാം സെറ്റ് 7- 6ന് സ്വന്തമാക്കി. 7- 6 എന്ന സ്‌കോറിനാണ് മൂന്നാം സെറ്റ് ജയിച്ചത്. ദ്യോകോവിച്ചിന്റെ 22ാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്. ഇതോടെ റാഫേൽ നദാലിൻ്റെ ഗ്രാൻഡ് സ്ലാം നേട്ടത്തിനൊപ്പം ജ്യോകോവിച്ചെത്തി. രണ്ടെണ്ണം കൂടി സ്വന്തമാക്കിയാൽ റോജർ ഫെഡററിനൊപ്പമെത്താം.

ജയിച്ചയുടനെ ഗ്യാലറിയിലുണ്ടായിരുന്ന മാതാവിൻ്റെ അരികിൽ ചെന്ന് സന്തോഷം പങ്കിട്ടു. കിരീട നേട്ടത്തോടെ ലോക റാങ്കിംഗിൽ വീണ്ടും ദ്യോകോവിച്ചെത്തി. കഴിഞ്ഞ ജൂണിലാണ് ഒന്നാം റാങ്ക് നഷ്ടപ്പെട്ടിരുന്നത്. കാർലോസ് അൽകറാസിനെയാണ് അദ്ദേഹം പിന്തള്ളിയത്. 2.56 മണിക്കൂർ നീണ്ടുനിന്ന ഫൈനലിലുടനീളം ദ്യോകോവിച്ചാനിയിരുന്നു മേധാവിത്വം. കൊവിഡ് വാക്സിൻ എടുക്കാത്തതിൻ്റെ പേരിൽ കഴിഞ്ഞ ആസ്ത്രേലിയൻ ഓപണിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഓസീസ് അധികൃതർ രാജ്യത്തുനിന്ന് തിരിച്ചയക്കുകയായിരുന്നു.

Latest