Connect with us

National

ഓട്ടിസം ബാധിതരുടെ സംരക്ഷണ ബില്‍, യുക്തിചിന്ത പ്രോത്സാഹന ബില്‍; പാര്‍ലമെന്റില്‍ ബെന്നി ബഹനാന്റെ രണ്ട് സ്വകാര്യ ബില്ലുകള്‍ കൂടി

ഓട്ടിസം സംബന്ധിച്ച ബോധവത്ക്കരണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറുകള്‍ ബില്ലില്‍ പരാമര്‍ശിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ബില്‍, ( 2024), യുക്തിചിന്ത പ്രോത്സാഹന ബില്‍ തുടങ്ങി രണ്ടു സ്വകാര്യ ബില്ലുകള്‍ കൂടി ബെന്നി ബഹനാന്‍ എംപി പാര്‍ലമെന്റന്റെ അംഗീകാരത്തിനായി അവതരിപ്പിച്ചു.

ഓട്ടിസം രോഗം തിരിച്ചറിയാന്‍ ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി സംവിധാനം സൃഷ്ടിക്കുക, ഓട്ടിസം ബാധിതര്‍ക്കുള്ള പ്രാഥമിക ഇടപെടല്‍, ചികിത്സ, പിന്തുണ എന്നിവ ഉറപ്പുവരുത്തുക, ബാധിതരുടെ കുടുംബങ്ങള്‍ക്കും സംരക്ഷിതര്‍ക്കും വേണ്ടിയുള്ള സഹായ പദ്ധതികള്‍, ഓട്ടിസം സംബന്ധിച്ച ബോധവത്ക്കരണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറുകള്‍ ബില്ലില്‍ പരാമര്‍ശിക്കുന്നത്.

സമൂഹത്തില്‍ അമിത രീതിയിലുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ യുക്തിസഹമായ ചിന്ത, വിമര്‍ശനാത്മക ചിന്ത, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള തീരുമാനമെടുക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും യുക്തിയും ബൗദ്ധിക വ്യവഹാരവും വളര്‍ത്തുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ് ബെന്നി ബഹനാന്‍ എംപി രണ്ടാമതായി അവതരിപ്പിച്ച യുക്തിചിന്ത പ്രോത്സാഹന ബില്ലു കൊണ്ട് ഉദ്ദേശിക്കുന്നത്.

രാജ്യത്ത് നിലനില്‍ക്കുന്ന ഭീകര രീതിയിലുള്ള അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്താന്‍ ബില്ല് ഉപകരിക്കും. രാജ്യത്തിന്റെ പല കോണുകളിലും പ്രാചീന രീതിയിലുള്ള ബലിയര്‍പ്പണ വിശ്വാസങ്ങള്‍ വരെ നിലനില്‍ക്കുന്നുണ്ട്. ഇവയ്ക്ക് തടയിടാന്‍ ബില്ലിനു കഴിയും.

Latest