Kannur
പാപ്പിനിശ്ശേരിയില്‍ ഓട്ടോയും ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു
അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു.

കണ്ണൂര്‍ | ഓട്ടോയും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരിയിലാണ് സംഭവം. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു.
കണ്ണപുരം സ്വദേശികളാണ് മരണപ്പെട്ടവര്‍. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഓട്ടോറിക്ഷയുടെ പിറകില്‍ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
---- facebook comment plugin here -----