Connect with us

Kasargod

ഓട്ടോ ഡ്രൈവറുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; സ്ഥിരീകരണവുമായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

കഴുത്തിലും കൈയിലും വെട്ടേറ്റ പാടുകളുണ്ട്. കൊലയ്ക്കു ശേഷം മൃതദേഹം കിണറ്റില്‍ തള്ളിയതാണെന്നാണ് നിഗമനം.

Published

|

Last Updated

കാസര്‍കോട് | മഞ്ചേശ്വരത്ത് ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

കഴുത്തിലും കൈയിലും വെട്ടേറ്റ പാടുകളുണ്ട്. കൊലയ്ക്കു ശേഷം മൃതദേഹം കിണറ്റില്‍ തള്ളിയതാണെന്നാണ് നിഗമനം.

ശ്വാസകോശത്തില്‍ വെള്ളം കയറിയിട്ടില്ല. ഇന്നലെയാണ് മംഗളൂരു സ്വദേശി മുഹമ്മദ് ഷരീഫിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.