Kerala
പാലക്കാട് കൂട്ടുപാതയില്‍ കഞ്ചാവ് കടത്താന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം; മൂന്നുപേര്‍ പിടിയില്‍
വടവന്നൂര്‍ സ്വദേശിയായ അബ്ബാസിനെയാണ് യുവാക്കള്‍ മര്‍ദിച്ചത്.

പാലക്കാട്|പാലക്കാട് കൂട്ടുപാതയില്‍ കഞ്ചാവ് കടത്താന്‍ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ മര്‍ദിച്ച യുവാക്കള്‍ പിടിയില്‍. ചന്ദ്രനഗര്‍ സ്വദേശികളായ ജിതിന്‍, അനീഷ്, കൂട്ടുപാത സ്വദേശി സ്മിഗേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
വടവന്നൂര്‍ സ്വദേശിയായ അബ്ബാസിനെയാണ് യുവാക്കള്‍ മര്‍ദിച്ചത്. പിടിയിലായ ജിതിന്‍ നേരത്തെ കഞ്ചാവ് കടത്ത് കേസിലെ പ്രതിയാണ്.ഈ മാസം രണ്ടിനായിരുന്നു ഓട്ടോ ഡ്രൈവറെ മര്‍ദിച്ചത്,
---- facebook comment plugin here -----