Connect with us

Kerala

ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

ശരീരത്തില്‍ പരുക്കേറ്റ പാടുകളുണ്ട്.

Published

|

Last Updated

കോഴിക്കോട് |  ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലില്‍ ഇമ്പിച്ചി മൊയ്തീന്റെ മകന്‍ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കല്‍ മന്‍സൂറി(38) നെയാണ് കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടത്.ശനിയാഴ്ച രാവിലെ സ്റ്റാന്‍ഡിലെത്തിയവരാണ് മൃതദ്ദേഹം കണ്ടത്. പോലീസെത്തി മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ശരീരത്തില്‍ പരുക്കേറ്റ പാടുകളുണ്ട്.പിടിവലി നടന്നതായും ഷര്‍ട്ട് കീറിയ നിലയിലുമാണ്. വെള്ളിയാഴ്ച രാത്രി മന്‍സൂറിനൊപ്പം ബസ് സ്റ്റാന്‍ഡിലേക്ക് ബൈക്കിലെത്തിയതെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.ബാലുശ്ശേരി പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്കയച്ചു. .മാതാവ്: സുബൈദ. ഭാര്യ: ഹാജിറ. മക്കള്‍: റീനു, മുഹമ്മദ് സിനാന്‍. സഹോദരന്‍: ഷംസീര്‍.

 

Latest