National
മൂന്നാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരന് ഓട്ടോ ഡ്രൈവര്‍ രക്ഷകനായി
മുംബൈ ഡോംബിലിയിലാണ് അത്ഭുതകരമായ രക്ഷപ്പെടല്‍
മുംബൈ | ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരന് ഓടിയെത്തിയ ഓട്ടോ ഡ്രൈവര്‍ രക്ഷകനായി. മുംബൈ ഡോംബിലിയിലാണ് അത്ഭുതകരമായ രക്ഷപ്പെടല്‍. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ഡോംബിവാലി വെസ്റ്റിലെ ദേവിചപാട പ്രദേശത്ത് ഫ്‌ളാറ്റില്‍ താമസിക്കുന്ന കുട്ടിയാണ് ശനിയാഴ്ച്ച രാവിലെ അപകടത്തില്‍ പെട്ടത്. ഓട്ടോ ഡ്രൈവര്‍ ഭാവേഷിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയെ രക്ഷിച്ചത്. വാടകക്ക് വീട് കാണിക്കാന്‍ ആളുകളെ കൊണ്ടുപോയതായിരുന്നു ഭാവേഷ്.
ഇവര്‍ക്ക് വീട് കാണിച്ചുകൊടുത്ത ശേഷം കെട്ടിടത്തിന് പുറത്തേക്ക് വരുമ്പോഴാണ് അതേ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ വീട്ടില്‍ കളിക്കുന്നതിനിടെ രണ്ട് വയസ്സുള്ള കുട്ടി താഴെ വീഴുന്നതു കണ്ടത്. ഭവേഷ് ഓടിയെത്തി കുട്ടിക്കായി ഇരു കൈകളും നീട്ടി. കുട്ടി കൈകളില്‍ വീണ് താഴേക്ക് വഴുതിയതിനാല്‍ വീഴ്ചയുടെ ആഘാതം കുറയുകയും പരിക്കൊന്നുമില്ലാതെ രക്ഷപ്പെടുകയും ചെയ്തു.
കൈയ്യില്‍ നിന്നു തെന്നിയ കുട്ടി ഭാവേഷിന്റെ മുന്നോട്ടുവച്ച ഇടത് കാലിലും തട്ടിയാണു നിലത്തുവീണത്. വീട്ടില്‍ പെയിന്റിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ ഗ്ലില്ലിലെ ഗ്ലാസ് നീക്കിയിരുന്നതായും അതിലൂടെയാണ് കുട്ടി താഴോട്ടു വീണതെന്നും വീട്ടുകാര്‍ പറഞ്ഞു.