Connect with us

National

ആത്മകഥ വാർത്ത തെറ്റ്; നടക്കുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്: പ്രകാശ് കാരാട്ട്

ഇ പി ജയരാജൻ തന്നെ ആരോപണം നിഷേധിച്ചിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇപി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ചതാണെന്നും ഇപ്പോള്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. പുറത്തുവരുന്ന വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണ്. ആരോപണം ഗുതരമല്ല അസംബന്ധമാണ്. ഇത്തരം ഒരു കാര്യം എഴുതിയിട്ടോ പ്രസിദ്ധീകരിച്ചിട്ടോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ എഴുതാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആര്‍ക്കും അനുമതി കൊടുത്തിട്ടില്ലെന്നും കവര്‍ ചിത്രം പോലും തയാറാക്കിയിട്ടില്ലെന്നുമാണ് വിവാദത്തില്‍ ഇപി പ്രതികരിച്ചത്.

ഇന്ന് പുറത്തുവന്ന ഒരു കാര്യവും ഞാന്‍ എഴുതിയതല്ല. ഇന്ന് പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള വാര്‍ത്തയാണ് ഞാന്‍ കാണുന്നത്. അതിനു താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു.

Latest