Kerala
ആത്മകഥാ വിവാദം: ഡി സി ബുക്‌സിന് വക്കീല്‍ നോട്ടീസയച്ച് ഇ പി ജയരാജന്‍
ഡി സി മാപ്പ് പറയണം. പുറത്തുവിട്ട ആത്മകഥാ ഭാഗങ്ങള്‍ പിന്‍വലിക്കണം.
തിരുവനന്തപുരം | ആത്മകഥാ വിവാദത്തില്‍ ഡി സി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് എല്‍ ഡി എഫ് മുന്‍ കണ്‍വീനറും സി പി എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ പി ജയരാജന്‍. ഡി സി മാപ്പ് പറയണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടു.
ഡി സി പുറത്തുവിട്ട ആത്മകഥാ ഭാഗങ്ങള്‍ പിന്‍വലിക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. ആത്മകഥ എന്ന പേരില്‍ ഡി സി ബുക്‌സ് വിശദാംശങ്ങള്‍ പുറത്തുവിട്ടെന്ന് ജയരാജന്‍ ആരോപിച്ചു.
തന്നെ തേജോവധം ചെയ്യാനാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. പുറത്തുവന്നത് താന്‍ എഴുതിയതല്ല. രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കാനാണ് ഉപതിരഞ്ഞെടുപ്പു ദിവസം പുസ്തകത്തില്‍ പി ഡി എഫ് പ്രസിദ്ധീകരിച്ചതെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
---- facebook comment plugin here -----