Kerala
ആത്മകഥാ വിവാദം: പോലീസിന് സത്യസന്ധമായി മൊഴി നല്കി; നിയമ നടപടിയുമായി മുന്നോട്ട്: ഇ പി ജയരാജന്
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നല്ല പ്രതീക്ഷയുണ്ട്
കണ്ണൂര്‍ | ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്. സത്യസന്ധമായി പോലീസിന് മൊഴി നല്‍കിയെന്നും നിയമനടപടിയുമായി താന്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഡിസി ബുക്സിന്റെ കാര്യങ്ങള്‍ അവരോട് ചോദിക്കണമെന്നും തന്റെ കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും ഇ പി ജയരാജന് മാധ്യമങ്ങളോട് പ്രതികരിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നല്ല പ്രതീക്ഷയുണ്ട്. ഇടതുപക്ഷം തോല്‍ക്കില്ല, ജയിക്കും-അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസമാണ്
ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഡിസി ബുക്സിനെതിരെ ജയരാജന് നിയമ നടപടി സ്വീകരിച്ചിരുന്നു. ആത്മകഥയില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു നിയമനടപടി.