Kerala
ഇ പി ജയരാജന്റെ ആത്മകഥ; പബ്ലിക്കേഷന്‍സ് മേധാവിയെ സസ്പെന്റ് ചെയ്തത് ഡി സി ബുക്സ്
രവി ഡി സിയെ വിളിച്ചുവരുത്തി പോലീസ് ഇന്ന് മൊഴിയെടുത്തിരുന്നു
തിരുവനന്തപുരം | സി പി എം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ എന്നപേരില്‍ തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ട് രാഷ്ട്രീയ വിവാദമുണ്ടാക്കിയ പശ്ചാത്തലത്തില്‍ അച്ചടക്ക നടപടിയുമായി ഡി സി ബുക്സ്. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവിയെ സസ്പെന്റ് ചെയ്തതായി ഡി സി ബുക്സ് അറിയിച്ചു.
ജയരാജന്റെ പരാതിയില്‍ ഡി സി ബുക്സ് ഉടമ രവി ഡി സിയെ വിളിച്ചുവരുത്തി പോലീസ് ഇന്ന് മൊഴിയെടുത്തിരുന്നു. രണ്ടുമണിക്കൂര്‍ മൊഴിയെടുത്തതിനു പിന്നാലെയാണ് അച്ചടക്ക നടപടി. ഇ പി ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ആള്‍ക്കെതിരെയാണ് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി നടപടി സ്വീകരിച്ചത്.
---- facebook comment plugin here -----