Connect with us

Books

കാന്തപുരം ഉസ്താദിന്റെ ആത്മകഥ: ബുക്കിംഗ് ആരംഭിച്ചു

ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തിലുള്ളത്.

Published

|

Last Updated

നോളജ് സിറ്റി | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വ’ത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. ബാല്യം, പഠനം, കുടുംബം, പണ്ഡിതലോകം, സംഘാടനം, പൊതുപ്രവര്‍ത്തനം എന്നിവയിലൂടെയുള്ള യാത്രകളാണ് ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്.

എസ് വൈ എസ് യൂണിറ്റ് കമ്മിറ്റികള്‍ മുഖേനെയാണ് പ്രീ ബുക്കിംഗ് സ്വീകരിക്കുന്നത്. നാളെ (മെയ് 15) മുതല്‍ ഈ മാസം 25 വരെയാണ് പ്രീ പബ്ലിക്കേഷന്‍ നടക്കുന്നത്. മര്‍കസിന് കീഴിലുള്ള മലൈബാര്‍ ഫൗണ്ടേഷന്‍ പുറത്തിറക്കുന്ന പുസ്തകം റീഡ് പ്രസ്സാണ് വിതരണം ചെയ്യുന്നത്.

അന്വേഷണങ്ങള്‍ക്ക് 7034 022 055, 6235 998 830 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് പ്രസാധകര്‍ അറിയിച്ചു.

 

Latest