Connect with us

From the print

കാന്തപുരം ഉസ്താദിന്റെ ആത്മകഥ: പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് വിജയിപ്പിക്കുക -സഖാഫി ശൂറ

ഈ മാസം 15 മുതല്‍ 25 വരെ എസ് വൈ എസ് യൂനിറ്റ് കമ്മിറ്റികള്‍ മുഖേനയാണ് പ്രീ പബ്ലിക്കേഷന്‍ ക്യാമ്പയിന്‍.

Published

|

Last Updated

കോഴിക്കോട് | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വ’ത്തിന്റെ പ്രീ പബ്ലിക്കേഷന്‍ ബുക്കിംഗ് വിജയിപ്പിക്കാന്‍ സഖാഫി സ്‌കോളേഴ്സ് കൗണ്‍സില്‍ കേന്ദ്ര ശൂറ എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു.

ഈ മാസം 15 മുതല്‍ 25 വരെ എസ് വൈ എസ് യൂനിറ്റ് കമ്മിറ്റികള്‍ മുഖേനയാണ് പ്രീ പബ്ലിക്കേഷന്‍ ക്യാമ്പയിന്‍. യൂനിറ്റുമായി സഹകരിച്ച് ക്യാമ്പയിന്‍ വിജയിപ്പിക്കണം.

2024ലെ തര്‍മീം, മുവാസ പദ്ധതികളുടെ സമര്‍പ്പണവും യോഗത്തില്‍ നടന്നു. ശൂറ ചെയര്‍മാന്‍ ശാഫി സഖാഫി മുണ്ടമ്പ്ര അധ്യക്ഷത വഹിച്ചു. സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, സി പി ഉബൈദുല്ല സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുല്ലത്വീഫ് സഖാഫി, ത്വാഹ സഖാഫി, സഖാഫി ബാച്ച് കണ്‍വീനര്‍മാര്‍ സംബന്ധിച്ചു.

 

Latest